Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lionell Messi

അ​ഞ്ച് ദി​നം, 21 പോര്‌​, ആ​ദ്യ റൗ​ണ്ട് എ​ൻ​ഡ്! മെ​സി, റോ​ണോ, എം​ബാ​പ്പെ, ജ​ർ​മ​ൻ, ഫ്രാ​ൻ​സ് കാ​ൽ പ​ന്താ​വേ​ശം...

ഹൂ​സ്റ്റ​ണ്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് കാ​ൽ​പ​ന്താ​വേ​ശം അ​ഞ്ച് ദി​നം പി​ന്നി​ടു​ന്പോ​ൾ ആ​വേ​ശം വാ​നോ​ളം. ആ​റാം ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ലും കോം​ഗോ​യും ത​മ്മി​ലു​ള്ള സ​മ​നി​ല പോ​രാ​ട്ട​ത്തോ​ടെ ആ​ദ്യ റൗ​ണ്ടി​നു സ​മാ​പ​നം. ഗ്രൂ​പ്പ് എ​യി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടു​ന്ന​തോ​ടെ ര​ണ്ടാം റൗ​ണ്ട് പോ​രാ​ട്ട രാ​വു​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം.

അ​ഞ്ച് ദി​നം 21 മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ല​യ​ണ​ൽ മെ​സി ഹാ​ട്രി​ക്, എം​ബാ​പ്പെ ഡ​ബി​ൾ ട​ച്ച്, എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഇ​ര​ട്ട പ്ര​ഹ​ര​ത്തി​ൽ നോ​ർ​വെ ജ​യം... ശ​ക്ത​രു​ടെ ക​രു​ത്തും കു​ഞ്ഞ​ൻ​മാ​രു​ടെ വീ​ഴ്ച​യും വ​ന്പ​ൻ​മാ​രു​ടെ വ​ന്പും ഈ ​ദി​ന​ങ്ങ​ളി​ലെ കാ​ഴ്ച.

ബ്ര​സീ​ൽ- മൊ​റോ​ക്കോ കോ​ട്ട

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ 2-0ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വീ​ഴ്ത്തി പ​ന്താ​വേ​ശ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ഗ്രൂ​പ്പ് ഘ​ട്ട ആ​ദ്യ ശ​ക്ത​രു​ടെ മ​ത്സ​രം ബ്ര​സീ​ൽ പ​ട​യെ പി​ടി​ച്ചു​കെ​ട്ടി​യ മൊ​റോ​ക്കോ​യു​ടെ ആ​ര​വ​മാ​യി​രു​ന്നു. ഗ്രൂ​പ്പ് സി​യി​ൽ 14ന് ​ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ (1-1) തു​ല്യ​ത പാ​ലി​ക്ക​പ്പെ​ട്ടു. ആ​ദ്യം കു​ലു​ങ്ങി​യ​ത് ബ്ര​സീ​ൽ. 21-ാം മി​നി​റ്റി​ൽ ഇ​സ്മ​യി​ൽ സൈ​ബ​രി​യു​ടെ പ്ര​ക​ന്പ​നം. 32-ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ ബ്ര​സീ​ലി​ന്‍റെ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ചു.

ജ​ർ​മ​ൻ ഗ​ർ​ജ​നം

ജ​ർ​മ​ൻ ക​രു​ത്തി​ന് മു​ന്നി​ൽ അ​ര​ങ്ങേ​റ്റ​ക്കാ​രും ലോ​ക​ക​പ്പി​ലെ കു​ഞ്ഞ​ൻ രാ​ജ്യ​ക്കാ​രു​മാ​യ കു​റ​സോ​വ​യു​ടെ പ​ത​നം ക​ന​ത്ത​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്തു​പോ​യ ജ​ർ​മ​ൻ പ​ട ആ​ധി​പ​ത്യം 7-1ന് ​ആ​ഘോ​ഷി​ച്ച് തി​രി​ച്ചു​വ​ന്നു. ആ​റാം മി​നി​റ്റി​ൽ ഫെ​ലി​സ് ന​മെ​ച്ച​യി​ലൂ​ടെ ജ​ർ​മ​നി ല​ക്ഷ്യം ക​ണ്ടു.

21-ാം മി​നി​റ്റി​ൽ ലി​വാ​നോ കൊ​മെ​നെ​ൻ​ഷ്യ​യി​ലൂ​ടെ കു​റ​സോ​വ​യു​ടെ തി​രി​ച്ച​ടി​യി​ൽ ജ​ർ​മ​ൻ ആ​രാ​ധ​ക​ർ സ്ത​പ്ത​രാ​യി. എ​ന്നാ​ൽ ജ​ർ​മ​ൻ പ​ട​യു​ടെ ഗ​ർ​ജ​നം അ​വി​ടെ ആ​രം​ഭി​ച്ചു. 4-1ന് ​ആ​ദ്യ പ​കു​തി ജ​ർ​മ​നി അ​വ​സാ​നി​പ്പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ 10 മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ട് ഗോ​ളു​ക​ൾ. ഇ​ര​ട്ട ഗോൾ സ്വ​ന്ത​മാ​ക്കി കാ​യ് ഹ​വേ​ർ​ട്സ് ജ​ർ​മ​ൻ ഗോ​ൾ വേ​ട്ട അ​വ​സാ​നി​പ്പി​ച്ചു. ഫു​ട്ബോ​ൾ ലോ​ക​ത്തെ ര​ണ്ടാം ദി​നം ഈ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ വ്യ​ത്യ​സ്ഥ ആ​വേ​ശം വി​ത​റി.

സ്പെ​യി​നെ കു​രു​ക്കി

റാ​ങ്കിം​ഗി​ൽ മു​ൻ​നി​ര​ക്കാ​രാ​യ സ്പെ​യി​ൻ സ്വ​പ്ന​ങ്ങ​ളി​ൽ പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത കു​രു​ക്കി​ൽ​പ്പെ​ട്ടു. ദു​ർ​ബ​ല​രാ​യ കേപ് വെ​ർദോയോ​ട് സ​മ​നി​ല വ​ഴ​ങ്ങി. ഗോ​ൾ ര​ഹി​ത സ​മ​നി​ല​യെ​ന്ന​ത് സ്പെ​യി​ന് അ​പാ​യ സൂ​ച​ന​യാ​ണ്. മൂ​ന്നാം ദി​ന​മാ​യി​രു​ന്നു ഈ ​മ​ത്സ​രം.

ബെ​ൽ​ജി​യം

നാ​ലാം ദി​നം ഗ്രൂ​പ്പ് ജി​യി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ കി​ളി​പ​റ​ന്നു. ഈ​ജി​പ്ത് 1-1ന് ​മ​ത്സ​ര ഫ​ലം അ​വ​സാ​നി​പ്പി​ച്ചു. 20-ാം മിനി​റ്റി​ൽ ഈ​ജി​പ്ത് ല​ക്ഷ്യം ഭേ​ദി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ 66-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് ഹാ​നി​യി​ലൂ​ടെ​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന് സ​മ്മ​ർ​ദം അ​വ​സാ​നി​പ്പി​ക്കാ​നാ​യ​ത്.

ഗ്രൂ​പ്പ് ജി​യി​ൽ ത​ന്നെ യു​ദ്ധ കോ​ലാ​ഹ​ല​ത്തി​ൽ​നി​ന്നെ​ത്തി​യ ഇ​റാ​ൻ- ന്യൂ​സി​ല​ൻ​ഡ് പോ​ര് മു​റു​കി. ഇ​രു ടീ​മും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. ഒ​ടു​വി​ൽ 2-2 സ​മ​നി​ല.

അ​ഞ്ചാം ദി​ന ആ​വേ​ശ രാ​വ്

കാ​ൽ​പ്പന്താ​വേ​ശം കൊ​ടു​മു​ടി​യി​ലെ​ത്തി​യ​ത് അ​ഞ്ചാം ദി​ന​മാ​ണ്. ഗ്രൂ​പ്പ് ഐ​യി​ൽ ഫ്രാ​ൻ​സ് സെ​ന​ഗ​ലി​നെ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യ​ത് നീ​ണ്ട ക​ണ​ക്ക് തീ​ർ​ത്ത്. നി​ല​വി​ലെ ചാമ്പ്യന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന സ്വ​പ്ന സാ​ക്ഷാ​ത്കാ​രം നേ​ടി​യ​ത് ച​രി​ത്രം കു​റി​ച്ച്. ഇ​തി​ഹാ​സ താ​രം ല​യ​ണ​ൽ മെ​സി​ക്ക് ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഹാ​ട്രി​ക്.

ലോ​ക​ക​പ്പ് ഗോ​ൾ വേ​ട്ട​യി​ൽ (16) ഒ​ന്നാ​മ​നെ​ന്ന ച​രി​ത്ര​വും പി​റ​ന്നു. ജ​ർ​മ​നി​യു​ടെ മി​റോ​സ്ലാ​വ് ക്ലോ​സെയു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പം. ലോ​ക​ക​പ്പി​ൽ ഗോ​ൾ വ​ല കു​ലു​ക്കി​യ പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​നും മെ​സി ത​ന്നെ ഉ​ട​മ. 2014ന് ​ശേ​ഷം ടീം ​ജ​യ​ത്തോ​ടെ ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​ത് ആ​ദ്യം. അ​ൽ​ജീ​രി​യ​യെ ത​ക​ർ​ത്ത തു​ട​ക്കം 3-0ന്‍റെ വ​ന്പ​ൻ ജ​യ​വു​മാ​യി.

ഫ്രാ​ൻ​സ് ആ​ക​ട്ടെ സെ​ന​ഗ​ലി​നെ ത​ക​ർ​ത്ത​ത് പ​തി​റ്റാ​ണ്ട് മു​ന്പ് സെ​മി​യി​ൽ വി​റ​പ്പി​ച്ച​തി​നു​ള്ള മ​റു​പ​ടി ക​ണ​ക്കു​മാ​യി. ജ​യം 3-1ന്. ​കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ൾ മ​നോ​ഹാ​രി​ത​യാ​യി. ലോ​ക​ക​പ്പി​ൽ എം​ബാപ്പെ​യു​ടെ ഗോൾ നേ​ട്ടം 14 ആ​യി. ഫ്രാ​ൻ​സി​നാ​യി ഏ​റ്റ​വു​മ​ധി​കം ഗോ​ൾ (58) നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും എം​ബാ​പ്പെ പേ​രി​ൽ കു​റി​ച്ചു.

ഹാ​ല​ണ്ട് നോ​ർ​വെ

എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഫി​ഫ ലോ​ക​ക​പ്പ് ഇ​ര​ട്ട പ്ര​ഹ​ര അ​ര​ങ്ങേ​റ്റ​ത്തി​ൽ ഇ​റാ​ക്കി​നെ മു​ക്കി നോ​ർ​വെ നേ​ടി​യ​ത് വ​ന്പ​ൻ ജ​യം. 1998 ലോ​ക​ക​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യി വേ​ദി​യി​ലെ​ത്തി​യ നോ​ർ​വെ സ്വ​ന്ത​മാ​ക്കി​യ​ത് 4-1ന്‍റെ ജ​യം.

ഗം ​ഇ​ല്ല പോ​ർ​ച്ചു​ഗ​ൽ

അ​ഞ്ചാം ദി​നം അ​വ​സാ​ന മ​ത്സ​രം. ഗ്രൂ​പ്പ് കെ​യി​ൽ ആ​റാം ലോ​ക​ക​പ്പി​നി​റ​ങ്ങി​യ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ൽ ആ​ര​വം. ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യ്ക്കെ​തി​രേ രാ​ത്രി 10.30ന് ​വി​സി​ൽ മു​ഴ​ങ്ങി ആ​റ് മി​നി​റ്റ് പി​ന്നി​ട​വേ ആ​ര​വം അ​ള​വ​റ്റു. ജാ​വോ നേ​വ്സ് കോം​ഗോ​യു​ടെ വ​ല ത​ക​ർ​ത്തു. 45+5 മി​നി​റ്റി​ൽ വി​സ​യി​ലൂ​ടെ കോം​ഗോ സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ പോ​ർ​ച്ചു​ഗ​ൽ ശ്ര​മ​ങ്ങ​ൾ​ക്ക് കോം​ഗോ മ​തി​ൽ​കെ​ട്ടി​യ​തോ​ടെ നാ​യ​ക​നും സം​ഘ​വും നി​രാ​ശ​യോ​ടെ അ​വ​സാ​ന വി​സി​ൽ മു​ഴ​ക്കം കേ​ട്ടു.

ഇ​നി​യും ആ​വേ​ശ നി​മി​ഷ​ങ്ങ​ൾ അ​ല​ത​ല്ലും. കി​രീ​ട പോ​രി​ന് 81 മ​ത്സ​ര അ​സു​ല​ഭ സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ. വ​ന്പ​ൻ പോ​രി​നും പി​രി​മു​റു​ക്ക​ങ്ങ​ളു​ടെ നി​മി​ഷ​ത്തി​നും അ​യ​വി​ല്ല. ഉ​യ​ര​ട്ടെ ആ​ര​വം... ഉ​ണ​ര​ട്ടെ കാ​ൽപ്പന്താ​വേ​ശം...

Latest News

Corehub Up